സ്ഫടികം 4k ഇന്നുമുതല്‍ തിയേറ്ററുകളിലെത്തും. തിലകനും മോഹന്‍ലാലും തകര്‍ത്തഭിനയിച്ച ചിത്രം28 വര്‍ഷങ്ങള്‍ക്കുശേഷമാണ് തിയോറ്ററുകളില്‍ വീണ്ടുമെത്തുന്നത്. പുതിയ സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ എത്തുമ്പോള്‍ ചിത്രത്തെ എങ്ങനെയാണ് ആരാധകര്‍ സ്വീകരിക്കുന്നതെന്ന് ഉറ്റുനോക്കുകയാണ് സിനിമാ ലോകം.