'പുഷ്പ: ദി റൂള്‍' ഒരുങ്ങുന്നു,പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്

ബുധന്‍, 8 ഫെബ്രുവരി 2023 (17:43 IST)
സ്‌റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‍ നായകനാകുന്ന 'പുഷ്പ: ദി റൂള്‍' ഒരുങ്ങുകയാണ്.ചിത്രത്തിന്റെ വിശാഖപട്ടണം ഷൂട്ടിംഗ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി നടന്‍.
അല്ലു അര്‍ജുന്‍ തന്നെയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
സുകുമാര്‍ സംവിധാനം ചെയ്യുന്ന 'പുഷ്പ: ദി റൈസ്' വലിയ വിജയമായി മാറിയിരുന്നു.
ഫഹദ് ഫാസില്‍, ധനുഞ്ജയ, സുനില്‍, അനസൂയ ഭരദ്വാജ് എന്നിവരോടൊപ്പം അല്ലു അര്‍ജുന്‍, രശ്മിക മന്ദാന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍