ഡാര്‍ക്ക് ഹ്യൂമറുമായി സൗബിനും ബേസിലും,പ്രാവിന്‍കൂട് ഷാപ്പ് ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്
ശനി, 2 മാര്‍ച്ച് 2024 (09:30 IST)
Soubin Shahir and Basil Joseph
സൗബിന്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പ്രാവിന്‍കൂട് ഷാപ്പ് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്. ഡാര്‍ക്ക് ഹ്യൂമര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമ കൂടിയാണിത്. 
 
ചാന്ദിനി ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി വിജോ, അമരാവതി രാംകുമാര്‍, സന്ദീപ്, പ്രതാപന്‍ കെ.എസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷൈജു ഖാലിദ് ആണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്.
വിഷ്ണു വിജയ് സംഗീതം ഒരുക്കുന്നു.മു.രി ആണ് വരികള്‍ എഴുതുന്നത്. ഷഫീഖ് മുഹമ്മദ് ആണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ദാസ്. എ എന്‍ എ എന്റര്‍ടൈമെന്റ്‌സ് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article