മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഡിസ്‌നി സിഇഒ ബോബ് ഇഗര്‍, ഇവാങ്ക ട്രംപ്, ബാങ്ക് ഓഫ് അമേരിക്ക ചെയര്‍മാന്‍ ബ്രിയാന്‍ തോമസ് മോയ്‌നിഹാന്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി തുടങ്ങി നിരവധി പ്രമുഖരാണ് വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത്.
ഭക്ഷണത്തിലും വ്യത്യസ്തത കൊണ്ടുവരാന്‍ അംബാനി കുടുംബം ശ്രമിച്ചിട്ടുണ്ട്. വ്യത്യസ്ത തരത്തിലുള്ള 2500 വിഭവങ്ങള്‍ നല്‍കും. ഒരു ദിവസം നല്‍കിയ വിഭവം അടുത്ത ദിവസം വിളമ്പില്ല. ചടങ്ങിനെത്തുന്ന അതിഥികളെയെല്ലാം മധുരപലഹാരങ്ങളും പാനീയവും നല്‍കിയാണ് സ്വീകരിക്കുന്നത്. അതിഥികള്‍ക്ക് അനന്തിന്റെയും രാധികയുടെയും പേരിന്റെ ആദ്യാക്ഷരമെഴുതിയെ ഒരു സ്വീറ്റ് ബോക്‌സും നല്‍കുന്നുണ്ട്. ഭക്ഷണമൊരുക്കാനായി ഇന്‍ഡോറില്‍ നിന്ന് 65 ഷെഫുമാരെയാണ് എത്തിച്ചിരിക്കുന്നത്.