സ്റ്റെഫിയുമായി പ്രണയത്തിലാകുമ്പോള്‍ 32 വയസ്സ്, സൗഹൃദം പിന്നീട് പ്രണയമായതാണ്; വിവാഹം പത്ത് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമെന്ന് സോഹന്‍

ചൊവ്വ, 22 മാര്‍ച്ച് 2022 (15:50 IST)
തന്റെ വിവാഹത്തെ കുറിച്ച് മനസുതുറന്ന് സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍. ഇന്നലെയാണ് സോഹന്റെ വിവാഹം നടന്നത്. മമ്മൂട്ടി അടക്കമുള്ള പ്രമുഖര്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു. സ്റ്റെഫിയാണ് സോഹന്റെ ഭാര്യ. താനും സ്റ്റെഫിയുമായി അടുത്തതും പിന്നീട് വിവാഹം വരെ എത്തിയതുമായ സംഭവങ്ങള്‍ തുറന്നുപറയുകയാണ് സോഹന്‍ ഇപ്പോള്‍. 
 
ലവ് ആന്‍ഡ് അറേഞ്ച്ഡ് മാര്യേജ് ആണ് തങ്ങളുടേതെന്ന് സോഹന്‍ പറഞ്ഞു. 'പത്ത് വര്‍ഷമായി തമ്മില്‍ അറിയാം. നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീടത് പ്രണയത്തിലേക്ക് മാറിയപ്പോഴാണ് കല്യാണം കഴിച്ചാലോ എന്ന് ആലോചിച്ചത്. വീടുകളില്‍ പറഞ്ഞപ്പോള്‍ അവരും സമ്മതിച്ചു മതത്തിന്റെയോ ജാതിയുടെയോ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. പള്ളിയില്‍ വച്ച് മോതിരം മാറിയ ശേഷം എന്റെ വീട്ടില്‍ പായസം കൂട്ടിയുള്ള ഊണ്. മതത്തിനപ്പുറം രണ്ടു കുടുംബങ്ങള്‍ ഞങ്ങളുടെ ഇഷ്ടത്തിനൊപ്പം നില്‍ക്കുന്നത് അനുഭവിക്കാനായി. വിവാഹം വൈകിയോ എന്നു ചോദിച്ചാല്‍, സ്റ്റെഫിയുമായി പ്രണയത്തിലാകും വരെ കല്യാണം വേണോ വേണ്ടയോ എന്നൊക്കെയുള്ള കണ്‍ഫ്യൂഷനിലായിരുന്നു ഞാന്‍. 32 വയസ്സിലാണ് സ്റ്റെഫിയുമായി സൗഹൃദത്തിലാകുന്നത്. പിന്നീട്, 'മിന്നല്‍ മുരളി'യിലെ ഷിബു പറയും പോലെ 10 വര്‍ഷത്തെ കാത്തിരിപ്പാണ്..' സോഹന്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍