'പകരം വെക്കാനാവാത്ത വ്യക്തി' മമ്മൂട്ടിയെ കുറിച്ച് ഭാവന; ദുല്‍ഖര്‍ ഏറ്റവും സ്റ്റൈലിഷ് ആയ താരമെന്നും കമന്റ്

ചൊവ്വ, 22 മാര്‍ച്ച് 2022 (15:12 IST)
മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കുറിച്ച് ഭാവന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് ഓരോ താരങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഭാവന അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. 
 
മമ്മൂക്കയെ കുറിച്ച് എന്താ അഭിപ്രായം എന്ന ചോദ്യത്തിന് ഭാവന നല്‍കിയിരിക്കുന്ന മറുപടി ഇങ്ങനെ: 'പകരം വെക്കാനാവാത്ത വ്യക്തി'. ഏറ്റവും സ്റ്റൈലിഷ് ആയ താരമെന്നാണ് ദുല്‍ഖറിനെ കുറിച്ച് ഭാവന എഴുതിയിരിക്കുന്നത്. 
 
ടൊവിനോയെക്കുറിച്ച് ചോദ്യം വന്നപ്പോള്‍ 'സൂപ്പര്‍ഹീറോ' എന്ന് മറുപടി. കുഞ്ചാക്കോ ബോബനെക്കുറിച്ച് 'കളങ്കമില്ലാത്ത വ്യക്തി, എന്നും യുവാവ്' എന്നാണ് ഭാവന അഭിപ്രായപ്പെട്ടത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍