ഞാന്‍ വന്നത് ഒരുപാട് പേടിയോടെയാണ്, സിനിമയില്‍ ഇത്ര ഉയരത്തില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിട്ടില്ല; ദുല്‍ഖര്‍ സല്‍മാന്‍

തിങ്കള്‍, 21 മാര്‍ച്ച് 2022 (09:55 IST)
സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ നിന്ന് സ്വന്തം പ്രയത്നത്താല്‍ ദുല്‍ഖര്‍ പുറത്തുകടന്നു. പിന്നീട് ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ചു. ഇപ്പോള്‍ ഏറ്റവും മൂല്യമേറിയ പാന്‍ ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍. തന്റെ സിനിമയിലേക്കുള്ള വരവിനെ കുറിച്ചും ആ സമയത്ത് താന്‍ ചിന്തിച്ച കാര്യങ്ങളെ കുറിച്ചും തുറന്നുപറയുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. സിനിമയില്‍ ഇത്ര ഉയരത്തിലെത്തുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദുല്‍ഖര്‍ പറയുന്നു. ഒരുപാട് പേടിയോടെയാണ് താന്‍ സിനിമയിലെത്തിയതെന്നും ദുല്‍ഖര്‍ പറഞ്ഞു.
 
'സിനിമയില്‍ ഞാനിത്രതന്നെ എത്തുമെന്ന് വിചാരിച്ചയാളല്ല. സത്യംപറഞ്ഞാല്‍, ഒരുപാട് പേടിയോടെയാണ് ഞാന്‍ സിനിമയില്‍ വന്നത്. ഭാവിയെന്താവുമെന്നറിയില്ല. ഇതൊരു കരിയറായി മാറ്റിയെടുക്കാന്‍ പറ്റുമോ എന്നത് എപ്പോഴും ആകാംക്ഷയുള്ള ചോദ്യമായിരുന്നു. കാരണം ഇതെനിക്ക് സ്വയം തിരഞ്ഞെടുക്കാന്‍ പറ്റിയ മേഖലയല്ലല്ലോ. പ്രേക്ഷകര്‍ സ്വീകരിച്ചാലേ നമുക്ക് മുന്നോട്ടുപോവാന്‍ പറ്റൂ. അങ്ങനെയൊക്കെ ഒരുപാട് പേടിച്ച് പേടിച്ച് ചെറിയ ചുവടുവെപ്പുകളിലൂടെയാണ് ഞാന്‍ ഈ രംഗത്തേക്ക് കടന്നുവന്നത്. തുടങ്ങിയ സമയത്ത് ഞാന്‍ വേറെ ഭാഷകളില്‍ അഭിനയിക്കുമെന്നൊന്നും പ്രതീക്ഷിച്ചിട്ടില്ല. പിന്നെ സിനിമ മാര്‍ക്കറ്റ് ഇങ്ങനെ മാറുമെന്നൊന്നും വിചാരിച്ചിട്ടുമില്ല,' ദുല്‍ഖര്‍ പറഞ്ഞു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍