'സ്ത്രീശാക്തീകരണം എന്നാണ് നമ്മളെല്ലാവരും വലിയ ഭംഗിവാക്കായി പറയുന്നത്. യഥാര്‍ഥത്തില്‍ സ്ത്രീകളെ ശക്തിപ്പെടുത്തുന്ന അവാര്‍ഡല്ല. സ്ത്രീകള്‍ക്ക് അവരുടെ ശക്തി തിരിച്ചറിയാനുള്ള അവാര്‍ഡാണ്. സ്ത്രീ ശാക്തീകരണമെന്ന് ഈ പുരുഷന്‍മാര്‍ പറയുന്നതിന്റെ കാരണം സ്ത്രീകള്‍ക്ക് ശക്തിയില്ല അതുകൊണ്ട് ഞങ്ങള് കുറച്ച് ശക്തി ഉണ്ടാക്കുകയാണ് എന്നാണ്. ഒരു പണിയുമില്ല, സ്ത്രീകളുടെ അത്ര ശക്തി ഇവിടെ വേറാര്‍ക്കുമില്ല,' മമ്മൂട്ടി പറഞ്ഞു.