വാപ്പിച്ചിയോടൊപ്പം അഭിനയിക്കാൻ എനിക്കും ആഗ്രഹമുണ്ട്: ദുൽഖർ

ഞായര്‍, 20 മാര്‍ച്ച് 2022 (13:08 IST)
വാപ്പിച്ചിയോടൊപ്പം അഭിനയിക്കാൻ തനിക്കും ആഗ്രഹമുണ്ടെന്ന് ദുൽഖർ സൽമാൻ.മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖറിന്‍റെ പ്രതികരണം. മമ്മൂട്ടി കൂടി അത്തരത്തിൽ ചിന്തിച്ചാൽ ഒരു ചിത്രം ഉണ്ടാകുമെന്നും ദുൽഖർ പറഞ്ഞു.
 
ഒരുമിച്ചൊരു ചിത്രം വേണ്ട എന്ന് പറയുന്നതിനു പിന്നില്‍ നല്ല ഉദ്ദേശ്യമാണ്. രണ്ടുപേരും വേറെ വേറെ ചിത്രം ചെയ്യുമ്പോള്‍ രണ്ടു പേര്‍ക്കും സിനിമയില്‍ തനത് വ്യക്തിത്വവും കരിയറും ഉണ്ടാവുമെന്നതാണ് ചിന്ത. ഒരിക്കലെങ്കിലും സ്ക്രീനിൽ അദ്ദേഹവുമായി ഒരുമിച്ചെത്താൻ ആഗ്രഹമുണ്ട്. ദുൽഖർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍