'AK 62', ചിത്രീകരണം തുടങ്ങാന്‍ വൈകില്ല, അജിത്തിന്റെ പുത്തന്‍പടം വരുന്നു !

കെ ആര്‍ അനൂപ്

ശനി, 19 മാര്‍ച്ച് 2022 (14:47 IST)
അജിത്ത് കുമാറിന്റെ പുതിയ ചിത്രം പ്രഖ്യാപനം കൊണ്ടു തന്നെ ശ്രദ്ധ നേടുകയാണ്.നടന്റെ 62-ാം ചിത്രം കൂടിയായതിനാല്‍ AK 62 എന്ന താല്‍ക്കാലിക പേരിലാണ് ഇനി ചിത്രം അറിയപ്പെടുക.വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം എപ്പോഴാ ആരംഭിക്കുമെന്ന വിവരം പുറത്തുവന്നു.
 
ഏപ്രില്‍ ആദ്യവാരം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം ഒരുക്കുന്നത്. നയന്‍താര നായികയായി എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇക്കാര്യം നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. 
 
അജിത്തിന്റെ വലിമൈ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.എച്ച് വിനോദിന്റെ തന്നെ അടുത്ത ചിത്രത്തിലാണ് താരം അഭിനയിക്കുന്നത് എന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍