പട്ടാളക്കാരനായി അഭിനയിക്കാന്‍ പരിശീലനത്തില്‍ ശിവകാര്‍ത്തികേയന്‍, 'എസ്‌കെ 21'ആക്ഷന്‍ ഡ്രാമ

കെ ആര്‍ അനൂപ്
ബുധന്‍, 12 ഏപ്രില്‍ 2023 (17:25 IST)
സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിക്കൊപ്പം ശിവകാര്‍ത്തികേയന്‍ ഒന്നിക്കുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് നായിക.  
 
 'എസ്‌കെ 21' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം 1960 കളില്‍ നടക്കുന്ന ആക്ഷന്‍ ഡ്രാമയാണ്.
 ശിവകാര്‍ത്തികേയന്‍ ഒരു സൈനികന്റെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ അഭിനയത്തിനായുള്ള പരിശീലനത്തിനായി താരം. ഇപ്പോള്‍ മുംബൈയിലാണെന്നും പരിശീലനം 20 ദിവസം നീണ്ടുനില്‍ക്കുമെന്നും ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
 
 ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗ് കശ്മീരില്‍ നടക്കുമെന്നും പറയപ്പെടുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article