രജനികാന്തിന്റെ 'തലൈവര്‍ 171'ല്‍ ശിവ കാര്‍ത്തികേയനും?

കെ ആര്‍ അനൂപ്
ചൊവ്വ, 28 നവം‌ബര്‍ 2023 (15:01 IST)
രജനികാന്തിന്റെ വരാനിരിക്കുന്ന ചിത്രത്തിന് 'തലൈവര്‍ 171'എന്നാണ് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവ കാര്‍ത്തികേയനും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അണിയറ പ്രവര്‍ത്തകര്‍ നടനെ സമീപിച്ചു. ശിവകാര്‍ത്തികേയന്‍ രജനി ചിത്രത്തിലേക്ക് വരുവാനുള്ള സമ്മതം നല്‍കുകയും ചെയ്തു. 
 
ശിവ കാര്‍ത്തികയെ അതിഥി വേഷത്തില്‍ ആകും പ്രത്യക്ഷപ്പെടുക. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകരും. തനിക്ക് ഏറെ ഇഷ്ടമാണ് രജനികാന്തിനെയെന്നും അദ്ദേഹത്തിന് ഒപ്പം സിനിമ ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും ശിവകാര്‍ത്തികേയന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.
 
സയന്‍സ് ഫിക്ഷന്‍ ചിത്രം 'അയലാന്‍' റിലീസിനായി കാത്തിരിക്കുകയാണ് ശിവ കാര്‍ത്തികേയന്‍. രാകുല്‍ പ്രീത് ആണ് നായിക. ആര്‍. രവികുമാര്‍ ആണ് സംവിധായകന്‍.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article