പ്രണയവിവാഹം അല്ല,ശിവകാര്‍ത്തികേയന് ആ കാര്യങ്ങളില്‍ ഇനി ടെന്‍ഷനില്ല !

കെ ആര്‍ അനൂപ്
തിങ്കള്‍, 17 ജൂലൈ 2023 (10:50 IST)
പ്രണയവിവാഹം ഒന്നുമല്ല ശിവ കാര്‍ത്തികേയന്റേത്. വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ച് അമ്മാവന്റെ മകള്‍ ആര്‍തിയെ നടന്‍ ജീവിതപങ്കാളിയാക്കി. 2010 ഓഗസ്റ്റിലായിരുന്നു വിവാഹം.
 
അമ്മയുടെ നിര്‍ബന്ധപ്രകാരമായിരുന്നു ശിവ അമ്മയുടെ സഹോദരന്റെ മകളെ വിവാഹം ചെയ്തത്. ബിഎസ്സി ഡിസൈനറാണ് ആര്‍തി. പഠിച്ച മേഖലയില്‍ കുറച്ചുകാലം ജോലിയും ചെയ്തിരുന്നു. പാചകത്തില്‍ ആര്‍ത്തിയെ തോത്പിക്കാന്‍ കഴിയില്ലെന്നാണ് ശിവ തന്നെ പറയുന്നത്. നടന്റെ വീട്ടില്‍ സുഹൃത്തുക്കള്‍ ഒക്കെ വരുമ്പോള്‍ വേറെ ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് പാചകം ചെയ്യാന്‍ ആര്‍തി ഒരു മടിയും കാട്ടാറില്ല.
 
 ശിവകാര്‍ത്തികേയന്റെ വരുമാനമെല്ലാം കൈകാര്യം ചെയ്യുന്നത് ആര്‍തിയാണ്.


ഇന്‍കം ടാക്‌സ് മറ്റും കാര്യങ്ങളും ഒക്കെ കൃത്യമായി കൈകാര്യം ചെയ്യുന്നത് ഭാര്യയാണ്. അതിനാല്‍ തന്നെ അക്കാര്യങ്ങളിലൊന്നും ശിവകാര്‍ത്തികേയന് ടെന്‍ഷനില്ല.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article