സേഫ് ആയി കളിക്കാന്‍ എനിക്കറിയില്ല, സ്ത്രീകള്‍ മാത്രമുള്ള കുടുംബമാണ്; ചര്‍ച്ചയായി അഭിരാമിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Webdunia
വെള്ളി, 22 ഡിസം‌ബര്‍ 2023 (15:30 IST)
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഗായിക അഭിരാമിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അമൃത സുരേഷിന്റെ സഹോദരിയാണ് അഭിരാമി. ഈയടുത്ത് ഒരു അഭിമുഖത്തില്‍ അമൃതയെ കുറിച്ച് മുന്‍ ജീവിതപങ്കാളിയും നടനുമായ ബാല വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അതിനു പിന്നാലെയാണ് വൈകാരിക കുറിപ്പുമായി അഭിരാമി ഫെയ്‌സ്ബുക്കില്‍ എത്തിയത്. 
 
വലിയ ആളുകളോട് കളിക്കുമ്പോള്‍ സേഫ് ആയി കളിക്കാന്‍ തനിക്കറിയില്ലെന്നും തന്റെ കൂടെ ലീഗല്‍ അഡൈ്വസറോ ഫ്രണ്ട്‌സോ ഇല്ലെന്നും അഭിരാമി പോസ്റ്റില്‍ പറയുന്നു. 
 
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ 
 
എല്ലാവരോടും റിപ്ലൈ ചെയ്യണമെന്നുണ്ട്, പക്ഷേ പേടിയുണ്ട്. ലീഗലി സേഫ് ആയാല്‍ മാത്രമേ ചില സാഹര്യങ്ങളില്‍ പ്രതികരിക്കാന്‍ പാടുള്ളൂ, അതും വലിയ ആളുകളോടാവുമ്പോ. സേഫ് ആയി കളിക്കാന്‍ എനിക്കറിയില്ല...എന്റെ കൂടെ ലീഗല്‍ അഡൈ്വസര്‍ ഓര്‍ ഫ്രണ്ട്‌സ് ഇല്ല...ആകെ സ്ത്രീകള്‍ മാത്രമുള്ള ഒരു കുടുംബമാണ്...വേട്ടയാടപ്പെടുന്ന ഒരു കുടുംബം...
 
വലിയവര്‍ ജയിക്കട്ടെ..കഷ്ടപ്പെട്ടു മുന്നേറുന്നവര്‍ക്കുള്ള സപ്പോര്‍ട്ട് എന്നും കുറവായിരിക്കും. പക്ഷേ, അവര്‍ ജീവനും ദൈവത്തെയും ബഹുമാനിച്ചു ജീവിച്ചു കാണിക്കും
 
വാക്കുകളല്ല പ്രവൃത്തികളാണ് മുഖ്യം, എല്ലാരും ഓര്‍ക്കുക...
 
നാളെ വീട്ടില്‍ വിളിച്ചു സംസാരിക്കുമ്പോള്‍ മനസ് മാറരുതേ എന്ന അപേക്ഷ മാത്രം...
 
ഒരുപാട് സ്‌നേഹവും നന്ദിയും...കൂടെ ഭയമില്ലാതെ നില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്...
 

അനുബന്ധ വാര്‍ത്തകള്‍

Next Article