'ഇങ്ങനെയുള്ള ആളാ ഇപ്പോ ഇങ്ങനെ'; ചിമ്പുവിന്റെ മേക്കോവര്‍ ഫോട്ടോ !

കെ ആര്‍ അനൂപ്

ശനി, 14 ഓഗസ്റ്റ് 2021 (13:14 IST)
സുശീന്ദ്രന്‍ സംവിധാനം ചെയ്ത 'ഈശ്വരന്‍' എന്ന സിനിമയ്ക്ക് വേണ്ടി ചിമ്പു 101 കിലോയില്‍ നിന്ന് 71 കിലോഗ്രാം ശരീരഭാരം ചിമ്പു കുറച്ചിരുന്നു. അടുത്തതായി ഗൗതം മേനോന്റെ ചിത്രത്തിലും ഇതേ രൂപം നിലനിര്‍ത്താനാണ് നടന്റെ തീരുമാനം.വെന്ത് തനിന്തത് കാട് എന്നാണ് പുതിയ സിനിമയുടെ പേര്. ചിമ്പുവിന്റെ പുതിയ മേക്കോവര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Silambarasan TR (@silambarasantrofficial)

സിനിമയുടെ ചിത്രീകരണം കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചു. ഇപ്പോഴിതാ സിനിമയിലെ നായികയെ കുറിച്ചുള്ള വിവരങ്ങള്‍ ആണ് പുറത്തു വരുന്നത്. കയാദു ലോഹര്‍ ചിമ്പുവിന്റെ നായികയായി വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടിലൂടെ നടി മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. ചിമ്പുവിന്റെ 47ാം ചിത്രമാണിത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍