ഒറ്റനോട്ടത്തില്‍ ഫാഷന്‍ ഡ്രസ്സുകള്‍ ആണെന്ന് തോന്നുമെങ്കിലും കൈ കുഞ്ഞുള്ള അമ്മമാര്‍ക്ക് സൗകര്യപ്രദമായ രീതിയിലാണ് മിയയുടെ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ന്യൂജന്‍ അമ്മമാര്‍ക്ക് വസ്ത്രങ്ങളിലെ ഫാഷന്‍ കുറയുന്നമെന്ന പേടിയും വേണ്ട. ഫാഷന്റെ കാര്യത്തില്‍ താനും ഒട്ടും പിറകിലല്ലെന്നും മിയ കൂട്ടിച്ചേര്‍ത്തു.
തനിക്ക് ആണ്‍കുഞ്ഞ് പിറന്ന വിവരം അടുത്തിടെയാണ് മിയ ജോര്‍ജ് ആരാധകരെ അറിയിച്ചത്. മകന്‍ ജനിച്ച ശേഷം മാത്രമാണ് മിയ ഗര്‍ഭിണിയായിരുന്നുവെന്നുള്ള കാര്യം പോലും എല്ലാവരും അറിയുന്നത്. തന്റെ ഗര്‍ഭകാലം സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത് ഒരു സംഭവമാക്കി മാറ്റാത്ത മിയയെ അഭിനന്ദിച്ചു കൊണ്ട് ആരാധകര്‍ എത്തിയിരുന്നു.