Sibi Malayil about Mammootty and Mohanlal: മമ്മൂട്ടിയെ വച്ചുള്ള സിനിമ മനസ്സിലുണ്ട്, മോഹന്‍ലാലിന് എന്നെ ആവശ്യമുണ്ടാകില്ലെന്ന് അറിയാം; സിബി മലയില്‍

Webdunia
ചൊവ്വ, 30 ഓഗസ്റ്റ് 2022 (11:13 IST)
Sibi Malayil about Mammootty and Mohanlal: സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വച്ചുള്ള സിനിമകളെ കുറിച്ച് സംവിധായകന്‍ സിബി മലയില്‍. ലാലിനു തന്നെ ആവശ്യമുണ്ടെന്നു തോന്നുമ്പോള്‍ തന്റെ അടുത്തേക്ക് വരാമെന്നും സിബി മലയില്‍ പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'മോഹന്‍ലാലിന് എന്നെ ആവശ്യമുണ്ടാകില്ലെന്നറിയാം. പ്രതീക്ഷിക്കുന്നുമില്ല. എനിക്കു പരാജയങ്ങളും വിജയങ്ങളും പാളിച്ചകളും ഉണ്ടായിട്ടുണ്ട്. അതെന്റെ മാത്രം കാര്യങ്ങളാണ്. മറ്റുള്ളവര്‍ക്കതു വിഷയമാണോ എന്നത് എനിക്കറിയില്ല. മമ്മൂട്ടിയെ വച്ച് ഒരു സിനിമ മനസിലുണ്ട്. മമ്മൂട്ടി തയ്യാറാണോ എന്നറിയില്ല. മോഹന്‍ലാലിന്റെ കാര്യത്തില്‍ കടമ്പകള്‍ കടക്കാനുള്ള മടി കാരണം ഞാനായിട്ട് ശ്രമം നടത്തില്ല.' സിബി മലയില്‍ പറഞ്ഞു. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article