ടോപ്‌ലെസ് ഫോട്ടോഷൂട്ടുകൾ തെറ്റാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് ശ്രുതി മേനോൻ

നിഹാരിക കെ.എസ്
ബുധന്‍, 1 ജനുവരി 2025 (15:25 IST)
നടിയും മോഡലും ആങ്കറുമായ ശ്രുതി മേനോന്റെ ഗ്ലാമർ ഫോട്ടോകൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. സിനിമയിൽ അങ്ങനെ ഗ്ലാമർ വേഷങ്ങൾ ചെയ്‌തിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ അതീവ ഗ്ലാമറസായി ശ്രുതിയെ കാണാൻ കഴിയും. ഇടയ്ക്ക് ടോപ്പുകൾ ഇല്ലാതെയുള്ള ഫോട്ടോഷൂട്ട് നടത്തി ശ്രുതി വിവാദങ്ങളിൽ നിറഞ്ഞിരുന്നു. 
 
ഈ ഫോട്ടോസ് വൈറലാകുമ്പോൾ സദാചാരവാദികളുടെ ആക്രമണവും നടിക്ക് നേരെ ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും തനിക്ക് പ്രശ്‌നമായി തോന്നിയിട്ടില്ലെന്നാണ് നടി ഇപ്പോൾ പറയുന്നത്. മഹിളാരത്നം മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രുതി മേനോൻ. 
 
അഭിനയത്തിനൊപ്പം മോഡലിങ്ങിലും സജീവമാണ്. ടോപ്പ്ലെസ് ഫോട്ടോഷൂട്ടുകൾ ചെയ്‌തതൊക്കെ വിവാദമായെങ്കിലും അത് തെറ്റാണെന്നൊന്നും എനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്നാണ് ശ്രുതി പറയുന്നത്. അങ്ങനെയാണെങ്കിൽ നമ്മുടെ നാട്ടിലെ ആർക്കിടെക്‌ചർ സംവിധാനങ്ങളും കൊത്തുപണികളും പൊളിച്ച് കളയേണ്ടി വരും. എനിക്ക് വ്യക്തിപരമായ ഇഷ്ട‌ത്തോടെയാണ് അതൊക്കെ ചെയ്യുന്നത്. ആ ചിത്രങ്ങൾക്ക് കുറച്ചുകൂടി ബ്യൂട്ടി ഉണ്ട്. അത് തിരിച്ചറിയാത്തവർ കുറ്റം പറയുമെന്നും ശ്രുതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article