സിദ്ധാർഥും ശ്രുതി ഹാസനും പിരിയാൻ കാരണം സൂര്യ?!

നിഹാരിക കെ.എസ്

തിങ്കള്‍, 23 ഡിസം‌ബര്‍ 2024 (09:59 IST)
അഭിനയത്തിന് പുറമെ ഡാന്‍സിലും പാട്ടിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് ശ്രുതി ഹാസന്‍. നടിയുടെ സ്വകാര്യ ജീവിതവും ചർച്ചയായിട്ടുണ്ട്. ശ്രുതി ഹാസനും സിദ്ധാര്‍ത്ഥും തമ്മിലുള്ള പ്രണയവും പ്രണയ തകര്‍ച്ചയുമെല്ലാം ഒരുകാലത്ത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഇരുംവരും ഒരുമിച്ച് അഭിനയിച്ചതോടെയാണ് അടുപ്പം പ്രണയത്തിലാകുന്നത്‌. ഹൈദരാബാദിൽ ഇരുവരും ഒരുമിച്ചായിരുന്നു താമസമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. 
 
സൂര്യ നായകനായ ഏഴാം അറിവിലൂടെയാണ് ശ്രുതി തമിഴില്‍ അരങ്ങേറുന്നത്. ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ സൂര്യയും ശ്രുതിഹാസനും തമ്മില്‍ അടുപ്പത്തിലാണെന്ന ഗോസിപ്പ് പ്രചരിച്ചിരുന്നു. അതായിരുന്നു ശ്രുതിയും സിദ്ധാര്‍ത്ഥും പിരിയാനുള്ള കാരണം. സൂര്യയുമായുള്ള അടുപ്പത്തിന്റെ പേരില്‍ സിദ്ധാര്‍ത്ഥും ശ്രുതിയും തമ്മില്‍ വഴക്കായി. സംശയം ഉടലെടുത്തൽ പിന്നെ ആ ബന്ധം ശ്വാശതമല്ലെന്ന് കണ്ടതോടെ ശ്രുതി തന്നെ ആ ബന്ധം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു എന്നാണ് ഗോസിപ്പ്.
 
ഒരിടവേളയ്ക്ക് ശേഷം കരിയറില്‍ ശക്തമായി തിരികെ വന്നിരിക്കുകയാണ് ശ്രുതി ഹാസന്‍. സലാര്‍ ആണ് ശ്രുതിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം വലിയ വിജയം നേടുകയും ചെയ്തിരുന്നു. കൂലിയാണ് ശ്രുതിയുടെ പുതിയ സിനിമ. പിന്നാലെ സലാറിന്റെ രണ്ടാം ഭാഗം അടക്കം നിരവധി സിനിമകള്‍ ശ്രുതിയുടേതായി അണിറയിലുണ്ട്. സിദ്ധാർഥും പുതിയ സിനിമകളുടെ തിരക്കിലാണ്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍