കത്രീനയെ ആന്റിയെന്ന് വിളിച്ച ബാലതാരത്തിന് കിട്ടിയത് തെറിവിളി

Webdunia
വ്യാഴം, 21 ജൂലൈ 2016 (11:48 IST)
എത്ര ചെറിയ കുട്ടിയാണെങ്കിലും താരങ്ങളെ ആന്റിയെന്നും അങ്കിളെന്നും വിളിച്ചാല്‍ ആരാധകര്‍ക്ക് സഹിക്കാന്‍ കഴിയുമോ? കൊച്ചുമക്കളുടെ പ്രായമുള്ളവര്‍ പോലും ചേട്ടനെന്നും ചേച്ചിയെന്നും മാത്രം താരങ്ങളെ വിളിക്കുന്നതാണ് ആരാധകര്‍ക്ക് ഇഷ്ടം. അതുകൊണ്ടാണ് കത്രീന കൈഫിനെ ആന്റിയെന്ന് വിളിച്ച ബാലതാരം ഹര്‍ഷാലി മല്‍ഹോത്രയ്ക്ക് ആരാധകരുടെ വക തെറിവിളി കേള്‍ക്കേണ്ടി വന്നത്. കത്രീനയുടെ 33ാം പിറന്നാള്‍ ദിനത്തില്‍ ഹര്‍ഷാലി ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത് ഹാപ്പി ബര്‍ത്‌ഡേ കത്രീന കൈഫ് ആന്റി എന്നും ചേര്‍ത്തിരുന്നു. എന്നാല്‍ ഈ അഭിസംബോധന ആരാധകര്‍ക്ക് സഹിച്ചില്ല. ഹര്‍ഷാലിക്ക് ഉപദേശവും തെറിവിളിയുമായി ആരാധകര്‍ പോസ്റ്റില്‍ കമന്റുകളുമായെത്തി. എന്നാല്‍ താങ്ക്‌സ് ലവ് എന്ന് പ്രതികരിച്ച്  പ്രശ്‌നം മയപ്പെടുത്തിയിട്ടുണ്ട്. 
 
Next Article