നസ്‌റിയയുടെ കൂളിംഗ് ഗ്ലാസും ഒളിഞ്ഞിരുന്ന സെലിബ്രിറ്റിയും

Webdunia
വ്യാഴം, 21 ജൂലൈ 2016 (11:22 IST)
അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നുണ്ടെങ്കിലും ആരാധകര്‍ ആകാംക്ഷയോടെ ഫോളോ ചെയ്യുന്ന താരമാണ് നസ്രിയ. താരം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. ഇപ്പോഴിതാ അല്‍പം കുസൃതിയോടെ നസ്രിയ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഫേസ്ബുക്കിലെ പുതിയ ചര്‍ച്ചാ വിഷയം. 
 
അടിപൊളി കൂളിംഗ് ഗ്ലാസ് ഇട്ട സെല്‍ഫിയും അമാല്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്ന ക്യാപ്ഷനും. ആദ്യ നോട്ടത്തില്‍ കാര്യം പിടികിട്ടില്ലെങ്കിലും സൂക്ഷിച്ച് നോക്കിയാല്‍ നസ്രിയയുടെ കൂളിംഗ് ഗ്ലാസിനുള്ളില്‍ ദുല്‍ഖറിന്റെ ഭാര്യ അമാലുവിനെ കാണാം. അല്‍പം കുസൃതി നിറഞ്ഞ നസ്രിയയുടെ പുതിയ ചിത്രത്തിനും പതിവു പോലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 
 
 
Next Article