ഗോപി സുന്ദറുമായുള്ള ബന്ധം എന്ത്? വെളിപ്പെടുത്തി വൈറൽ ഫോട്ടോയിലെ മോഡൽ

നിഹാരിക കെ എസ്
തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (10:34 IST)
സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ വ്യക്തിജീവിതം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. അഭയയും അമൃതയുമായുള്ള റിലേഷൻഷിപ്പും ബ്രേക്ക് അപ്പും ഒക്കെ ഏറെ ചർച്ചയായിരുന്നു. ഗോപി സുന്ദറിനെതിരെ കടുത്ത സൈബർ ആക്രമണം നടക്കാറുണ്ട്. ഏതൊരു പെൺകുട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കിട്ടാലും ഉടനെ തന്നെ സോഷ്യൽ മീഡിയ ഗോപി സുന്ദറിനെ അവഹേളിക്കാനെത്തും. ഗോപിയുടെ മുൻ ബന്ധങ്ങളുടെ പേരിലാണ് ഈ അധിക്ഷേപം.
  
ഇതിനിടെ കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയ്‌ക്കൊപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രം വൈറലായിരുന്നു. മോഡലായ ഷിനു പ്രേം പങ്കുവച്ച ചിത്രമാണ് വൈറലായി മാറിയത്. ഗോപി സുന്ദറിന്റെ പുതിയ കാമുകിയാണെന്നും മയോനിയുമായുള്ള ബന്ധം അവസാനിച്ചെന്നുമൊക്കെയായി പ്രചാരണം. എന്നാൽ, സംഭവത്തിൽ വിശദീകരണം നൽകി രംഗത്ത് വന്നിരിക്കുകയാണ് ഫോട്ടോയിലെ മോഡലായ ഷിനു. 
 
'ഞാൻ ഒരു ഷൂട്ടിന് പോയതായിരുന്നു. അവിടെ വച്ചൊരു സംഗീത സംവിധായകനെ കണ്ടു. കൂടെ നിന്ന് ഫോട്ടോയെടുത്തു. അത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഒരുപാട് കമന്റുകൾ വന്നു. എല്ലാം വായിച്ചു. പക്ഷെ ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. സംഗീതം പഠിക്കാൻ പോയതാണോ എന്ന് ചോദിക്കുന്നവരോട് അല്ല, ഞാനൊരു ഷൂട്ടിന്റെ ഭാഗമായി പോയതാണ്. 
 
സാർ വിളിച്ചിട്ടില്ല. പക്ഷെ ഒരു മെസേജ് അയച്ചിരുന്നു. നിങ്ങൾ ഓക്കെയാണോ എന്ന് ചോദിച്ചു കൊണ്ട്. ഞാൻ ഓക്കെയാണെന്നും ഇതൊന്നും എന്നെ ബാധിക്കുന്നതേയില്ലെന്നും ഞാൻ മറുപടി നൽകുകയും ചെയ്തിരുന്നുവെന്നാണ് താരം പറയുന്നത്. സോഷ്യൽ മീഡിയയിലെ ചർച്ചകൾ വീട്ടുകാർ കണ്ടിരുന്നു. ഞാൻ എന്താണെന്നും ഞാൻ എന്താണ് ചെയ്യുന്നതെന്നും അവർക്കറിയാം. ഞാൻ തെറ്റായൊന്നും ചെയ്യില്ലെന്ന ആത്മവിശ്വാസം എന്നേക്കാളും അവർക്കുണ്ട്', ഷിനു പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article