ദിലീഷ് പോത്തന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍? ചര്‍ച്ച നടന്നിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍

രേണുക വേണു

ബുധന്‍, 1 ഒക്‌ടോബര്‍ 2025 (18:45 IST)
Mohanlal and Shibu baby John

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും ഈ പ്രൊജക്ടിനെ കുറിച്ച് സ്ഥിരീകരണമില്ല. ദിലീഷ് പോത്തന്‍ - മോഹന്‍ലാല്‍ ചിത്രം ഷിബു ബേബി ജോണ്‍ നിര്‍മിക്കുമെന്നായിരുന്നു ചില ഫെയ്‌സ്ബുക്ക് പേജുകളിലെ പ്രചരണം. എന്നാല്‍ ഈ പ്രചരണങ്ങളെ ഷിബു ബേബി ജോണ്‍ തള്ളി. 
 
ഇങ്ങനെയൊരു പ്രൊജക്ടിനെ കുറിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍ വെബ് ദുനിയ മലയാളത്തോടു പറഞ്ഞു. മലൈക്കോട്ടൈ വാലിബനു ശേഷം അടുത്ത സിനിമ ചെയ്യാന്‍ ആലോചന നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് തിരക്കുകളിലേക്ക് കടന്നതിനാല്‍ പ്രൊഡക്ഷന്‍ ഹൗസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്നത് മകനാണ്. തന്റെ അറിവില്‍ അത്തരമൊരു പ്രൊജക്ടിനെ ഇല്ലെന്നാണ് ഷിബു ബേബി ജോണ്‍ പറഞ്ഞത്. 
 
2024 ല്‍ പുറത്തിറങ്ങിയ മലൈക്കോട്ടൈ വാലിബന്‍ ആണ് ഷിബു ബേബി ജോണ്‍ ആദ്യമായി നിര്‍മിച്ച സിനിമ. ഏറെ നിരൂപക പ്രശംസ നേടിയെങ്കിലും വാലിബന്‍ ബോക്‌സ്ഓഫീസില്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍