മദ്രാസി മുതൽ ബാഗി വരെ; ഈ ആഴ്ചയും ഒടിടിയിൽ കിടിലൻ ചിത്രങ്ങൾ

നിഹാരിക കെ.എസ്

ബുധന്‍, 1 ഒക്‌ടോബര്‍ 2025 (18:22 IST)
ഓണക്കാലത്ത് റിലീസ് ചെയ്ത സിനിമകൾ മുതൽ പാലസിനിമകളാണ് ഈ ആഴ്ചയിൽ ഒ.ടി.ടി റിലീസിനൊരുങ്ങുന്നത്. മേനെ പ്യാർ കിയ എന്ന ചിത്രവും ഈ മാസമെത്തും. അർജുൻ അശോകന്റെ തലവര, സാഹസം, മിറാഷ് തുടങ്ങിയ ചിത്രങ്ങളും ഈ മാസമെത്തും. ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.
 
ശിവകാർത്തികേയനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രമാണ് 'മദ്രാസി'. സെപ്റ്റംബർ 5 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.  
 
ഹൃത്വിക് റോഷൻ, ജൂനിയർ എൻടിആർ, കിയാര അദ്വാനി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് വാർ 2. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബർ 9 ന് സിനിമ സ്ട്രീമിങ് ആരംഭിക്കും.
 
ഓണം റിലീസായി തിയറ്ററുകളിലെത്തിയ ചിത്രമാണ് മേനേ പ്യാർ കിയാ. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനെത്തിയിരിക്കുകയാണ്. മനോരമ മാക്സിലൂടെയാണ് സിനിമ സ്ട്രീമിങ് തുടങ്ങിയിരിക്കുന്നത്.
 
ജാൻവി കപൂർ, സിദ്ധാർഥ് മൽഹോത്ര എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് പരം സുന്ദരി. വൻ ഹൈപ്പോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഈ മാസം 24ന് ചിത്രം ഒടിടി റിലീസിനും എത്തും. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് ചിത്രമെത്തുക.
 
‍ടൈ​ഗർ ഷെറ്ഫ് നായകനായെത്തിയ ചിത്രമാണ് ബാ​ഗി 4. സഞ്ജയ് ദത്ത്, സോനം ബജ്ജ്‌വ, ഹർനാസ് സന്ധു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം ഒക്ടോബർ 31 ന് ചിത്രമെത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍