OTT Releases: ഹൃദയപൂർവ്വം മുതൽ സർക്കീട്ട് വരെ; ഈ ആഴ്ചത്തെ ഒ.ടി.ടി റിലീസുകൾ

നിഹാരിക കെ.എസ്

വെള്ളി, 26 സെപ്‌റ്റംബര്‍ 2025 (09:43 IST)
ഈ വീക്കെൻഡ് ആഘോഷമാക്കാൻ പുത്തൻ സിനിമകൾ ഒ.ടി.ടിയിലേക്ക്. മോഹൻലാലിന്റെ ഹൃദയപൂർവം മുതൽ ആസിഫിന്റെ സർക്കീട്ട് വരെ ഈ ആഴ്ച ഒടിടി റിലീസിനുണ്ട്. വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലായി ഇന്ന് അർദ്ധരാത്രി മുതൽ സ്ട്രീമിങ് ആരംഭിക്കുന്ന മലയാള ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.
 
മോഹൻലാൽ‌- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലെത്തിയ ഹൃദയപൂർവം തിയറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. സെപ്റ്റംബർ 26 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. 
 
ആസിഫ് അലി നായകനായെത്തി തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണ് സർക്കീട്ട്. സെപ്റ്റംബർ 26 മുതൽ ഒടിടി റിലീസിനൊരുങ്ങുകയാണ് തമർ സംവിധാനം ചെയ്ത സർക്കീട്ട്. മനോരമ മാക്സിലൂടെയാണ് ചിത്രമെത്തുക.
 
അർജുൻ അശോകൻ നായകനായെത്തിയ ചിത്രമാണ് സുമതി വളവ്. ഈ മാസം 26 മുതൽ ചിത്രം ഒടിടിയിലെത്തുകയാണ്. സീ 5 ലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക.
 
ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഓടും കുതിര ചാടും കുതിര. അൽത്താഫ് സലിം സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ഈ മാസം 26 ന് സ്ട്രീം ചെയ്ത് തുടങ്ങും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍