ഏഴ് മാസം നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് എത്തിയിരിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ അസാന്നിധ്യം സോഷ്യൽ മീഡിയയെ ശരിക്കും ബാധിച്ചിരുന്നു. പൊതുപരിപാടികളിൽ നിന്നെല്ലാം അദ്ദേഹം വിട്ടുനിന്നിരുന്നു. ഇപ്പോൾ അസുഖം ഭേദമായി അദ്ദേഹം തിരിച്ചെത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ സ്റ്റൈലും കോസ്റ്റ്യൂം എല്ലാം ആരാധകർക്ക് മിസ് ചെയ്തിരുന്നു.
ഇപ്പോഴിതാ വീടിനും ഒരു മമ്മൂട്ടി ചിത്രം എത്തിയിരിക്കുകയാണ്. പതിവ് പോലെ ആരാധകർ സോഷ്യൽ മീഡിയയിൽ ചിത്രം ആഘോഷിക്കുകയാണ്. ഇന്നലെ ഹൈദരാബിദിൽ എത്തിയ ശേഷം എടുത്ത ചിത്രമാണിത്. നവിൻ മുരളിയാണ് ചിത്രം പകർത്തിയിരിക്കുന്നത്. കാമറ കയ്യിൽ പിടിച്ചിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പകർത്തിയിരിക്കുന്നത്. എന്താണ് ഇക്ക.. ഇതെന്ത് ഭാവിച്ചാ.. എന്നാണ് സോഷ്യൽ മീഡിയ കുറിക്കുന്നത്.
തിരിച്ചുവരവിൽ ഇക്ക പവർ തന്നെ തുടങ്ങി മമ്മൂട്ടിയെ പുകഴ്ത്തി കൊണ്ടും അദ്ദേഹത്തിന് ആശംസകൾ നേർന്നു കൊണ്ടും ഫോട്ടോയ്ക്ക് താഴെ നിരവധി കമ്മന്റുകളും എത്തുന്നുണ്ട്. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി മഹേഷ് നാരായണൻ ചിത്രത്തിന്റെ സെറ്റിൽ ഇന്ന് ജോയിൻ ചെയ്തു. പാട്രിയറ്റ് എന്ന സിനിമയുടെ ഹൈദരാബാദിലെ സെറ്റിലാണ് നടൻ എത്തിയത്.