Mammootty is Back: 'രാജാവിന്റെ തിരിച്ചുവരവ്'; മമ്മൂട്ടിയുടെ ഫോട്ടോയുമായി ദുൽഖർ സൽമാൻ

നിഹാരിക കെ.എസ്

ചൊവ്വ, 30 സെപ്‌റ്റംബര്‍ 2025 (19:57 IST)
ആരോഗ്യകരമായ ബുദ്ധിമുട്ടുകളെ തുടർന്ന് മാസങ്ങളോളം വിശ്രമത്തിലായിരുന്ന നടൻ മമ്മൂട്ടി ഇന്നാണ് സിനിമാ സെറ്റിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം നടൻ മമ്മൂട്ടി സിനിമാ സെറ്റിലേക്ക് തിരികെയെത്തിയ മമ്മൂട്ടിക്ക് വൻ വരവേൽപ്പാണ് സിനിമാമേഖലയും സോഷ്യൽ മീഡിയയും നൽകുന്നത്. 
 
നടനും മകനുമായ ദുൽഖർ സൽമാൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച വരികളാണ് ശ്രദ്ധേയമാകുന്നത്. മമ്മൂട്ടിയുടെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് 'രാജാവിന്റെ തിരിച്ചുവരവ്' എന്നാണ് ദുൽഖർ എഴുതിയിരിക്കുന്നത്. 
 
അതേസമയം,  ഹൈദരാബാദിലെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകുന്നതിനായി ചെന്നൈ വിമാനത്താവളത്തിലെത്തിയ മമ്മൂട്ടിയുടെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചെന്നൈ എയർപോർട്ടിൽ വൻ സ്വീകരണത്തോടെയാണ് ആരാധകർ അദ്ദേഹത്തെ വരവേറ്റത്. 
 
കഴിഞ്ഞ കുറച്ച് നാളുകളായി മലയാളികൾ ഒന്നാകെ കാത്തിരുന്ന തിരിച്ചുവരവാണ് മമ്മൂട്ടിയുടേത്. അസുഖ ബാധിതനായി സിനിമയിൽ നിന്ന് ഇടവേളയെടുത്ത അദ്ദേഹത്തിനായി മലയാളികൾ ഒന്നാകെ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
 
  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍