പാക്കിസ്ഥാന്‍ ക്രിക്കറ്റ് സൂപ്പര്‍ താരം ഷാഹിദ് അഫ്രീദിയുമായി കിടപ്പറ പങ്കിട്ടിട്ടുണ്ടെന്ന് ബോളിവുഡ് നടി അര്‍ഷി ഖാന്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വിവാദ വെളിപ്പെടുത്തല്‍.എന്നാല്‍ പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ്‌ബോസ് 9ലെ മത്സരാര്‍ഥിയായ അര്‍ഷി വിവാദമുണ്ടാക്കുന്നതിന് വേണ്ടിയാണ് ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ദുബായിയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് ലൈംഗികമായി ബന്ധപ്പെട്ടതെന്ന് അര്‍ഷി പറയുന്നു.നേരത്തെ ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അര്‍ഷി ഖാന്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു.വിവാദ ആള്‍ദൈവം രാധേമായ്ക്ക് പെണ്‍വാണിഭമുണ്ടെന്ന് നേരത്തെ അര്‍ഷി ഖാന്‍ ആരോപിച്ചിരുന്നു. ദ് ലാസ്റ്റ് എംപറര്‍ എന്ന 4 ഡി ചിത്രത്തിലെ നായികയാണ് അര്‍ഷി ഖാന്‍.