'ഉ.. ഊ.. എന്ന് അക്ഷരമാലയിൽ പോലും മിണ്ടരുത്, അത് കേട്ടാൽ നാണോം മാനോം ഉള്ളവർ ശർദ്ദിക്കും': ശാരദക്കുട്ടി

Webdunia
ചൊവ്വ, 3 ജൂലൈ 2018 (12:51 IST)
'അമ്മ' യോഗത്തിൽ നടൻ ദിലീപിനെ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ട ഊർമ്മിള ഉണ്ണിയ്‌ക്കെതിരെയുള്ള പൊങ്കാലകൾ തീരുന്നില്ല. നിരവധി പ്രമുഖർ അടക്കം ഈ വിഷയത്തിൽ അഭിപ്രായമറിയിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന പരിപാടിയിൽ ഊർമ്മിള ഉണ്ണി മാധ്യമ പ്രവർത്തകരോട് പ്രതികരിച്ച രീതിയും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ അതിനോട് രൂക്ഷ വിമർശനവുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്തെത്തിയിരിക്കുകയാണ്.
 
ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്:-
 
പൊട്ടൻകളി ഇന്നസെന്റിൽ നിന്ന് ഊ.ഉണ്ണി പഠിച്ചോ അതോ തിരിച്ചാണോ..ഏതായാലും ആ ആൺവീടിന്റെ അഷ്ടൈശ്വര്യലക്ഷ്മി ഇവ്വിധം അവിടെ കുടികൊള്ളുന്നിടത്തോളം നട്ടെല്ലുള്ള ആണും പെണ്ണും അവിടെ വാഴില്ല. ഉ.. ഊ.. എന്ന് അക്ഷരമാലയിൽ പോലും മിണ്ടരുത്. അത് കേട്ടാൽ നാണോം മാനോം ഉള്ളവർ ശർദ്ദിക്കും.ആദ്യമായാണ് ഒരു മനുഷ്യജീവിയെ ഒറ്റത്തൊഴിക്കു മറിച്ചിടണമെന്നു തോന്നിയത്. അറപ്പ് നെറുകം തലയോളം അരിച്ചു കയറുന്നു..

അനുബന്ധ വാര്‍ത്തകള്‍

Next Article