സ്വപ്നങ്ങള്‍ക്ക് പുറകെയുള്ള യാത്രയിലാണ് യുവതാരം സാനിയ ബാബു. മലയാള സിനിമ പതിയെ ചുവടുപ്പിക്കുകയാണ് നടിയുടെ ലക്ഷ്യം. തുടക്കത്തില്‍ തന്നെ മമ്മൂട്ടിയുടെയും ജയറാമിന്റെയും കൂടെ അഭിനയിക്കാന്‍ ഭാഗ്യമുണ്ടായ സാനിയയുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്.
തൃശ്ശൂര്‍ സ്വദേശിനിയായ സാനിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.ഗാനഗന്ധര്‍വ്വന്‍ സിനിമയില്‍ മമ്മൂട്ടിയുടെ മകളായും നമോ എന്ന സംസ്‌കൃത സിനിമയില്‍ ജയറാമിന്റെ മകളായും നടി വേഷമിട്ടു. പിന്നീട് ടെലിവിഷന്‍ പരമ്പരകളിലും തിളങ്ങി.