ആവേശം ഇപ്പോള്‍ തന്നെ കാണു, സുഷിന്‍ ശ്യാം ജീനിയസാണെന്ന് സമന്ത

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 22 ഏപ്രില്‍ 2024 (08:41 IST)
ആവേശം ഇപ്പോള്‍ തന്നെ കാണുവെന്നും സുഷിന്‍ ശ്യാമി ജീനിയസാണെന്നും തെന്നിന്ത്യന്‍ താരം സമന്ത. സിനിമ കണ്ടതിന്റെ അനുഭവം ഇന്‍സ്റ്റാഗ്രാം സ്റ്റോറിലൂടെയാണ് താരം പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിനെ സ്റ്റോറിയില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ഇല്ലുമിനാറ്റി പാട്ട് കൊണ്ടാണ് സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്. അതേസമയം 100 കോടി ക്ലബ്ബിന് അടുത്തെത്തിയിരിക്കുകയാണ് ഫഹദ് ഫാസില്‍ നായകനായെത്തി ജിതു മാധവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ആവേശം. ആഗോളതലത്തില്‍ 9 ദിവസം കൊണ്ട് 75 കോടിയാണ് ഇതുവരെ നേടിയത്. ഉടന്‍തന്നെ ചിത്രം 100 കോടി നേടുമെന്നാണ് കണക്കാക്കുന്നത്. ഫഹദിന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി ഇതോടെ ആവേശം മാറും. വണ്‍ ഹിറ്റായ രോമാഞ്ചത്തിനുശേഷം ജിതു മാധവന്‍ സംവിധാനം ചെയ്യുന്ന ആവേശം അന്‍വര്‍ റഷീദും നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. 
 
ഇപ്പോഴും തിയറ്ററുകളില്‍ നിറഞ്ഞ് ഓടുകയാണ് സിനിമ. ഫഹദ് ഫാസില്‍ അവതരിപ്പിച്ച രംഗ എന്ന കഥാപാത്രം വന്‍ പ്രേക്ഷക പ്രശംസകള്‍ നേടിയിട്ടുണ്ട്. മന്‍സൂര്‍ അലിഖാന്‍, സജിന്‍ ഗോപു, ആശിഷ് വിദ്യാര്‍ത്ഥി, യൂട്യൂബ് ഹിപ്സ്റ്റര്‍, മിഥുന്‍ ജെ എസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article