Mohanlal: താന്‍ ശരീരം മുഴുവന്‍ ദാനം ചെയ്യാന്‍ തീരുമാനിച്ച ആളാണെന്ന് മോഹന്‍ലാല്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 22 ഏപ്രില്‍ 2024 (08:30 IST)
താന്‍ ശരീരം മുഴുവന്‍ ദാനം ചെയ്യാന്‍ തീരുമാനിച്ച ആളാണെന്ന് മോഹന്‍ലാല്‍. ബിഗ് ബോസ് വേദിയിലാണ് അവയവദാനത്തെ കുറിച്ച് മോഹന്‍ലാല്‍ സംസാരിച്ചത്. പലര്‍ക്കും ഇപ്പോഴും അവയവദാനത്തെക്കുറിച്ച് തെറ്റായ ധാരണകളാണ് ഉള്ളത്. നമ്മള്‍ മരിച്ചു കഴിഞ്ഞാല്‍ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല. കുറച്ചു സമയത്തിനുള്ളില്‍ ഇത് മറ്റൊരാള്‍ക്ക് ഗുണമായി മാറുക എന്നത് ഏറ്റവും വലിയ മനുഷ്യത്വമാണ്. എത്രയോ പേരുടെ ജീവന്‍ രക്ഷിക്കാം. നമ്മള്‍ രണ്ട് കണ്ണുകളിലൂടെ കാണുന്നത് രണ്ടുപേര്‍ക്ക് കാണാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. 
 
ബിഗ്‌ബോസില്‍ മത്സരാര്‍ത്ഥികള്‍ അവയവദാനത്തെക്കുറിച്ച് നടത്തിയ ഒരു സ്‌കിറ്റിനെ അഭിനന്ദിച്ചുകൊണ്ടാണ് മോഹന്‍ലാലിന്റെ ഇക്കാര്യം പറഞ്ഞത്. കേരള സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ് വിന്‍ അംബാസിഡറാണ് നടന്‍ മോഹന്‍ലാല്‍. അവയവദാനത്തെ കുറിച്ച് മോഹന്‍ലാല്‍ പലയിടത്തും സംസാരിക്കാറുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article