മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള സീരിയലാണ് സാന്ത്വനം. ഏഷ്യാനെറ്റില്‍ രാത്രി ഏഴിനാണ് സാന്ത്വനം സംപ്രേഷണം ചെയ്യുന്നത്. സാന്ത്വനത്തില്‍ ഏറെ ആരാധകരുള്ള കഥാപാത്രമാണ് ശിവന്‍. നടന്‍ സജിന്‍ ആണ് ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.