ഇയാളും സെയ്ഫ് അലിഖാനെ അക്രമിച്ച പ്രതിയും ഒരാളാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം, വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ബാന്ദ്ര വെസ്റ്റിലെ സദ്ഗുരു ശരണ്‍ കെട്ടിടത്തിലെ നടന്റെ വീട്ടിലാണ് അക്രമി കടന്നത്. നടന്റെ കൈയിലും കഴുത്തിലുമായി ആറ് മുറിവുകളുണ്ടായിരുന്നു. നട്ടെല്ലില്‍ നിന്ന് രണ്ടര ഇഞ്ച് നീളമുള്ള കത്തി ശസ്ത്രക്രിയയിലൂടെ നീക്കിയതായി നേരത്തെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.