സൂപ്പര്‍താരങ്ങളെക്കാളും പ്രതിഫലം വാങ്ങിയ നടി! മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ അവരെ കാത്തിരിക്കുമായിരുന്നു, ഇന്ന് വീട്ടമ്മ

നിഹാരിക കെ.എസ്

വെള്ളി, 17 ജനുവരി 2025 (14:01 IST)
തമിഴ് നടന്‍ അജിത്തും ആയിട്ടുള്ള വിവാഹത്തോടുകൂടി സിനിമ ജീവിതം പൂര്‍ണമായും ഉപേക്ഷിച്ചിരിക്കുകയാണ് നടി ശാലിനി. ബാലതാരമായി സിനിമയിലേക്ക് വന്ന ശാലിനി സൂപ്പർതാരമായി വളർന്നിരുന്നു. അജിത്തും ശാലിനിയും ഒരുമിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ശാലിനി സിനിമയിലേക്ക് എത്തിയ കഥ ശ്രദ്ധേയമാക്കുകയാണ്. ഫില്‍മി പ്ലസ് എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് നടിയുടെ ജീവിതത്തെ പറ്റി സൂചിപ്പിച്ചിരിക്കുന്നത്.
 
ഫാസില്‍ സംവിധാനം ചെയ്ത എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയിലാണ് ശാലിനി ആദ്യമായി അഭിനയിക്കുന്നത്. മോഹന്‍ലാല്‍, ഭരത്‌ഗോപി അടക്കമുള്ള താരങ്ങള്‍ ഉള്ള സിനിമയാണെങ്കിലും അതിലെ കേന്ദ്ര കഥാപാത്രം ശാലിനിയുടേതാണ്. അതിന് പറ്റിയ ഒരു കുട്ടിയെ ഒത്തിരി തപ്പിയതിന് ശേഷമാണ് ചെന്നൈയില്‍ താമസിക്കുന്ന ശാലിനിയെ കണ്ടെത്തുന്നത്. ഏകദേശം ആറ് മാസത്തോളം ട്രെയിനിങ് കൊടുത്തതിന് ശേഷമാണ് ശാലിനിയെ കൊണ്ട് അഭിനയിപ്പിക്കുന്നത്. 
 
പിന്നീട് ആ ബാലതാരം ഒരു സൂപ്പര്‍സ്റ്റാറായി. ശാലിനിയ്ക്ക് വേണ്ടിയും അവരെ നായികയാക്കിയും കഥകള്‍ എഴുതി. പലരും ശാലിനിയെ വെച്ച് സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിച്ചു. മറ്റ് താരങ്ങളെക്കാളും ശാലിനിയുടെ ഡേറ്റ് ആണ് ആദ്യം വാങ്ങുക. അങ്ങനെയെങ്കില്‍ നിര്‍മാതാവും വിതരണക്കാരനുമൊക്കെ ഓക്കെയാവും. അവളുടെ കഴിവ് ഉപയോഗിച്ച് പ്രതിഫലം വാങ്ങാനും സിനിമകള്‍ ചെയ്യാനുമൊക്കെ ശാലിനിയുടെ പിതാവ് ബാബുവിന് സാധിച്ചു. മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ സെറ്റില്‍ എത്തിയതിന് ശേഷമാണ് ശാലിനി സെറ്റിൽ എത്തിയിരുന്നത്. 
 
ഡബിള്‍ റോളില്‍ പോലും ശാലിനി അഭിനയിച്ചു. ഒരു സൂപ്പര്‍ സ്റ്റാറിന് ലഭിക്കുന്ന എല്ലാ പരിഗണനകളും പ്രതിഫലുമൊക്കെ താരം സ്വന്തമാക്കി. അഞ്ചോ ആറോ വയസുള്ളപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ ആവാന്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല. ശാലിനി സെറ്റിൽ എത്തുന്നതിനായി മമ്മൂട്ടിയും മോഹൻലാലുമൊക്കെ കാത്തിരിക്കുകമായിരുന്നു. ശാലിനിയെ വെച്ച് ചെയ്യുന്ന സിനിമകൾ എല്ലാം അന്ന് ഹിറ്റായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍