നടൻ ബാലയ്ക്ക് ഇത് നല്ല കാലമല്ല. മുറപ്പെണ്ണ് കോകിലയുമായുള്ള നാലാം വിവാഹത്തിന് പിന്നാലെ ബാലയ്ക്ക് നേരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. വിവാഹശേഷം വൈക്കത്ത് കായലോരത്ത് വീട് വാങ്ങി അവിടെയാണ് ഭാര്യ കോകിലയ്ക്കൊപ്പം താമസം. ചാരിറ്റി വീഡിയോ ചെയ്യാൻ ബാല സമയം നീക്കിവെയ്ക്കാറുണ്ട്. നിരവധി പേരെ താരം സഹായിക്കാറുണ്ട്.
അടുത്തിടെ ഷർട്ടില്ലാതെ നിന്നതിന് വൃദ്ധനേയും ബാല ചാരിറ്റി വീഡിയോയിൽ ഉൾപ്പെടുത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത് പിന്നീട് സൃഷ്ടിച്ച പ്രശ്നങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് യുട്യൂബറായ സായ് കൃഷ്ണ. ചാരിറ്റി നാട്ടുകാരെ കാണിക്കാൻ വേണ്ടിയാണോ ബാല ചെയ്യുന്നതെന്ന് വരെ തോന്നിപ്പോവുകയാണെന്നും സായ് കൃഷ്ണ പറയുന്നു.
'കഴിഞ്ഞ ദിവസം എന്നെ ഒരാൾ വിളിച്ചു. അദ്ദേഹത്തിന്റെ മുത്തച്ഛൻ ഷർട്ടൊന്നും ഇടാതെ ബാലയുടെ വീടിന് മുമ്പിൽ നിൽക്കുകയായിരുന്നു. ആ സമയത്ത് ലോട്ടറി കച്ചവടക്കാരന് ബാല ചാരിറ്റി ചെയ്യുന്ന പ്രൊസീജിയേഴ്സ് ഒരു വശത്ത് അവിടെ ആ സമയത്ത് നടക്കുന്നുണ്ട്. ഷൂട്ട് നടക്കുന്നുണ്ട്. അതിനിടയിൽ ബാല എന്നെ വിളിച്ചയാളുടെ മുത്തച്ഛൻ ഷർട്ടൊന്നും ഇടാതെ നിൽക്കുന്നത് കണ്ട് വിളിച്ച് കൊണ്ടുപോയി ക്യാമറയ്ക്ക് മുന്നിൽ നിർത്തി. വയസായ ആളുകൾ നാട്ടിൻപ്പുറത്ത് ഷർട്ട് ധരിക്കാതെ നടക്കാറുണ്ട്.
അങ്ങനെ ആ മുത്തച്ഛന്റെ വീഡിയോയും ചാരിറ്റി വീഡിയോയ്ക്കൊപ്പം വന്നു. ബാലയുടെ വൈക്കത്തെ വീടിന് അടുത്താണ് ആ മുത്തച്ഛൻ താമസിക്കുന്നത്. ഷർട്ടില്ലാതെ നിൽക്കുന്നത് കണ്ട് ബാല കരുതി മുത്തച്ഛൻ ഒരു ഗതിയും ഇല്ലാത്തയാളാണെന്ന്. ചാരിറ്റി വീഡിയോയിൽ മുത്തച്ഛനെ പിടിച്ച് നിർത്തി സഹായം നൽകും എന്നൊക്കെ പറഞ്ഞു. വീഡിയോ കണ്ടപ്പോഴാണ് വിദേശത്തുള്ള ബന്ധുക്കളും മറ്റും മുത്തച്ഛനും വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മനസിലായത്. മുത്തച്ഛന് വീഡിയോ എന്തിനാണ് എന്നൊന്നും മനസിലാവില്ല എൺപത്തി രണ്ട് വയസ് പ്രായമുള്ളയാളല്ലേ... അവസാനം ബന്ധുക്കൾ എല്ലാവരും ബാലയെ കോൺടാക്ട് ചെയ്ത് വീഡിയോ ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നു', സായ് പറയുന്നു.