സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന സംഗീത സംവിധായകനും ഗായകനുമാണ് ഗോപി സുന്ദർ. ഒരു സമയത്ത് വലിയ രീതിയിൽ സൈബർ ആക്രമണം ഇദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. പരിഹസിക്കുന്നവർക്കൊക്കെ കൃത്യമായ മറുപടി നൽകാൻ ഗോപി സുന്ദർ മടിക്കാറില്ല. അമൃത സുരേഷുമായുള്ള ബന്ധത്തിന് പിന്നാലെയാണ് കൂടുതലും പരിഹാസങ്ങൾ ഇദ്ദേഹത്തിന് നേരെയുണ്ടായത്.
ഇപ്പോഴിതാ ബാലയ്ക്കെതിരെ മുൻ ഭാര്യ എലിസബത്ത് ഉദയൻ ഗുരുതര ആരോപണങ്ങളുമായി എത്തിയ സാഹചര്യത്തിൽ ഗോപി സുന്ദർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോയും അതിന് നൽകിയ തലക്കെട്ടുമാണ് ശ്രദ്ധ നേടുന്നത്. സത്യം പുറത്തുവരുന്നു എന്ന തലക്കെട്ടാണ് ഫോട്ടോയ്ക്ക് ഗോപി സുന്ദർ നൽകിയത്. പുതിയ പോസ്റ്റിന് കമന്റിടുന്നവർക്ക് ആദ്ദേഹം മറുപടിയും നൽകുന്നുണ്ട്. എവിടെ ഭായ് ഒരു വിവരവും ഇല്ലല്ലോ എന്ന ചോദ്യത്തിന് വിവരം ഉള്ളതുകൊണ്ട് മിണ്ടാതെ സമ്പൽ സമൃദ്ധിയായി സമാധാനമായി ഇരിക്കുന്നുവെന്നായിരുന്നു ഗോപി സുന്ദർ നൽകിയ മറുപടി.