മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ദേവന്‍. ദേവന്‍ പതിവ് തെറ്റിക്കാതെ ഇത്തവണയും ശബരിമലയിലെത്തിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മുപ്പതാം തവണയും ശബരിമല ദര്‍ശനം നടത്തുന്ന ദേവന്‍ പമ്പയില്‍ നിന്നും കാല്‍നടയായി വൈകീട്ട് 6.15ഓടെയാണ് സന്നിധാനത്തെത്തിയത്.
സന്നിധാനത്തെത്തിയ ദേവന് പൊലീസുദ്യോഗസ്ഥര്‍ വിഐപി ദര്‍ശനമാണ് ഒരുക്കിയത്. തൃശ്ശൂരില്‍ അമ്മ വീട്ടില്‍ നിന്നും കെട്ട്നിറച്ചാണ് ദേവന്‍ ശവരിമലിയില്‍ എത്തിയത്. ദേവനോടൊപ്പം സഹോദരി ഭര്‍ത്താവും രണ്ട് മരുമക്കളും ഉണ്ടായിരുന്നു.