കൊച്ചുണ്ണിയ്‌ക്ക് പിന്നാലെ ഇത്തിക്കരപക്കിയും; നായകനാകാൻ മമ്മൂട്ടിയും മോഹൻലാലും?

Webdunia
വെള്ളി, 26 ഒക്‌ടോബര്‍ 2018 (14:36 IST)
റോഷൻ ആൻ‌ഡ്രൂസിന്റെ സംവിധാനത്തിൽ നിവിൻ പോളി പ്രഥാനകഥാപാത്രത്തെ അവതരിപ്പിച്ച 'കായംകുളം കൊച്ചുണ്ണി' മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകൾ കീഴടക്കുകയാണ്. എന്നാൽ അതിഥി വേഷത്തിലെത്തി മോഹൻലാൽ അവതരിപ്പിച്ച ഇത്തിക്കരപക്കി എന്ന കഥാപാത്രമായിരുന്നു ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയത്.
 
റോഷൻ ആൻഡ്രൂസ് ഇപ്പോൾ മറ്റൊരു ചിത്രത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപക്കിയ്‌ക്ക് ഇത്രയധികം ജനശ്രദ്ധപിടിച്ചുപറ്റാൻ കഴിഞ്ഞതുകൊണ്ടുതന്നെ പക്കിയുടെ ഐതിഹ്യകഥകളും ചരിത്ര സംഭവങ്ങളും ചേർത്തുള്ള ഒരു സിനിമയാണ് ആലോചിക്കുന്നതെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.
 
എന്നാല്‍ ചിത്രത്തിൽ മോഹന്‍ലാല്‍ തന്നെ നായകനാകുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. അതേ സമയം ഇത്തിക്കരപക്കിയുടെ കഥ മുഴുനീള സിനിമയാക്കാനുള്ള ആശയം പറഞ്ഞ് തന്നത് മമ്മൂട്ടിയാണെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. നിര്‍മാതാവ് ആന്റോ ജോസഫുമായിട്ടായിരുന്നു ഇക്കാര്യം മമ്മൂട്ടി ആദ്യം സൂചിപ്പിച്ചത്. ഇനി ചിത്രത്തിൽ പക്കിയുടെ റോൾ ആർക്കായിരിക്കും എന്ന് കാത്തിരുന്നുതന്നെ കാണേണ്ടതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article