മെമ്മറീസിലെ വില്ലന്‍ ഞാനായിരുന്നു ! വെളിപ്പെടുത്തി റോണി ഡേവിഡ് രാജ്

Webdunia
ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (12:09 IST)
പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മെമ്മറീസ്. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായ ചിത്രം തിയറ്ററുകളില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എസ്.പി.ശ്രീകുമാറാണ് മെമ്മറീസില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ വേഷത്തിനായി ആദ്യം പരിഗണിച്ചത് നടനും തിരക്കഥാകൃത്തുമായ ഡോ.റോണി ഡേവിഡ് രാജിനെയാണ്. ഒരു അഭിമുഖത്തില്‍ റോണി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 
 
മെമ്മറീസില്‍ വില്ലനായി ആദ്യം പരിഗണിച്ചത് തന്നെയാണെന്നും പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ ഒഴിവാക്കുകയായിരുന്നെന്നും റോണി പറഞ്ഞു. എന്നാല്‍ മെമ്മറീസില്‍ നിന്ന് ഒഴിവായതിന്റെ കാരണം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും റോണി കൂട്ടിച്ചേര്‍ത്തു. 
 
മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് റോണി. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയമായ വേഷത്തിലും റോണി എത്തുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article