ഇവരില്‍ ഒരാള്‍ ഇന്ന് സിനിമ സംവിധായകന്‍,ആളെ നിങ്ങള്‍ക്കറിയാം !

കെ ആര്‍ അനൂപ്

ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (09:13 IST)
സംവിധായകനും ആര്‍ജെയും അവതാരകനുമായ മാത്തുക്കുട്ടി വിവാഹിതനായത് ഇക്കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു.പെരുമ്പാവൂര്‍ സ്വദേശിയായ ഡോക്ടര്‍ എലിസബത്ത് ഷാജി മഠത്തിലാണ് ഭാര്യ. പ്രണയ വിവാഹമാണെന്ന് മാത്തുക്കുട്ടി പറഞ്ഞിട്ടുണ്ട്. അയല്‍ക്കാരിയായ എലിസബത്തുമായി ചെറുപ്പം മുതലേ മാത്തുക്കുട്ടിക്ക് സൗഹൃദം ഉണ്ടായിരുന്നു.ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കു മുമ്പ് പകര്‍ത്തിയ ഒരു ചിത്രം പങ്കിട്ടിരിക്കുകയാണ് മാത്തുക്കുട്ടി. എന്നാല്‍ ഈ ഫോട്ടോ പുറംലോകം കാണിക്കാത്തതിന് ഒരു കാരണവും സംവിധായകന്‍ പറയുന്നു.
 
'രണ്ട് അനിയന്മാര്‍ക്കും പെണ്ണ് കിട്ടിയിട്ടേ ഈ ഫോട്ടോ പുറം ലോകം കാണാവൂ..എന്ന് ചേച്ചിയെ ഭീഷണിപ്പെടുത്തിയിരുന്ന ചിത്രം',-മാത്തുക്കുട്ടി ചിത്രം പങ്കുവെച്ചുകൊണ്ട് എഴുതി.
അരുണ്‍ മാത്യു എന്നാണ് മാത്തുക്കുട്ടിയുടെ യഥാര്‍ത്ഥ പേര്. ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയനായ താരം 2015ല്‍ പുറത്തിറങ്ങിയ യൂ ടൂ ബ്രൂട്ടസ് എന്ന സിനിമയ്ക്ക് സംഭാഷണം ഒരുക്കിയിരുന്നു. രൂപേഷ് പീതാംബരന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. 2021ല്‍ ആസിഫ് അലിയെ നായകനാക്കി കുഞ്ഞെല്‍ദോ എന്നൊരു സിനിമ സംവിധാനം ചെയ്തു.
  
 
 
  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍