മമ്മൂക്കയും ലാലേട്ടനും മേക്കപ്പിട്ടാല്‍ നിങ്ങള്‍ക്ക് കുഴപ്പമില്ല, ഞാന്‍ മേക്കപ്പിട്ടാല്‍ ഗേ; തുറന്നടിച്ച് റിയാസ് സലിം

Webdunia
ശനി, 17 ജൂണ്‍ 2023 (11:56 IST)
ബിഗ് ബോസ് സീസണ്‍ 4 ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് റിയാസ് സലിം. എഞ്ചിനീയറിംഗ് ബിരുദധാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമാണ് താരം. തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ അടക്കം റിയാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. പലപ്പോഴും റിയാസിന്റെ മേക്കപ്പും ലുക്കും വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാറുണ്ട്. നിരവധി പേരാണ് റിയാസിനെതിരെ മോശം കമന്റുകള്‍ രേഖപ്പെടുത്താറുള്ളത്. ഇപ്പോള്‍ ഇതാ അത്തരം വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. 
 
താന്‍ പണ്ടേ മേക്കപ്പ് ഉപയോഗിക്കാറുണ്ടെന്നും മനുഷ്യന്‍മാര്‍ക്ക് വേണ്ടിയാണ് മേക്കപ്പ് ഉണ്ടാക്കുന്നതെന്നും റിയാസ് പറഞ്ഞു. 'മമ്മൂക്കയും ലാലേട്ടനും മേക്കപ്പ് ഇടുമ്പോള്‍ നിങ്ങള്‍ക്ക് പ്രശ്‌നമില്ല. പക്ഷേ റിയാസ് മേക്കപ്പിട്ടാല്‍ അവന്‍ 'ഗേ' ആണ് പെണ്ണാണ് എന്നൊക്കെ പറയും,' റിയാസ് പറഞ്ഞു. 
 
' ഗേ എന്നോ സ്ത്രീ എന്നോ ഒരാളെ വിളിയ്ക്കുന്നത് കളിയാക്കാനാണെങ്കില്‍ എന്നെ സംബന്ധിച്ചിടുത്തോളം ആ വിളി ഒരു അപമാനമല്ല. കാരണം എന്റെ കണ്ണില്‍ അതൊരു കുഴപ്പമായി തോന്നുന്നില്ല. ഈ സമൂഹം ഇന്നും സ്ത്രീകളെ രണ്ടാം തരക്കാരായി കാണുന്നതുകൊണ്ടാണ് ഇങ്ങനെ കളിയാക്കുന്നത്,' റിയാസ് കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article