മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ഋഷഭ് ഷെട്ടിയും ! മലൈക്കോട്ടൈ വാലിബന്‍ പുതിയ അപ്‌ഡേറ്റ് ഇതാ

ബുധന്‍, 25 ജനുവരി 2023 (09:32 IST)
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനില്‍ കന്നഡ സൂപ്പര്‍താരം ഋഷഭ് ഷെട്ടിയും അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. സൗത്ത് ഇന്ത്യന്‍ സിനിമയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മോഹന്‍ലാലിനൊപ്പം പ്രധാന വേഷത്തിലാണോ അതിഥി വേഷത്തിലാണോ ഋഷഭ് ഷെട്ടി എത്തുകയെന്ന് വ്യക്തമല്ല. കമല്‍ഹാസനും മലൈക്കോട്ടൈ വാലിബനില്‍ ഭാഗമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മലൈക്കോട്ടൈ വാലിബനില്‍ ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. പി.എസ്.റഫീഖിന്റേതാണ് കഥ. നിര്‍മാണം ഷിബു ബേബി ജോണ്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍