'വലുതായപ്പോള്‍ തുണി ഇഷ്ടം അല്ലാതായി', മോശം കമന്റിന് അഹാനയുടെ മറുപടി

കെ ആര്‍ അനൂപ്

ചൊവ്വ, 24 ജനുവരി 2023 (11:49 IST)
തനിക്കെതിരെ സാമൂഹ്യ മാധ്യമത്തിലൂടെ മോശം കമന്റിട്ടു അപമാനിക്കാന്‍ ശ്രമിച്ച ആള്‍ക്ക് അഹാനയുടെ മറുപടി.'വലുതായപ്പോള്‍ തുണി ഇഷ്ടം അല്ലാതായി' എന്നായിരുന്നു കമന്റ്.'അല്ല, നാട്ടുകാര്‍ എന്തു പറയും എന്നത് മൈന്റ് ചെയ്യാണ്ടായി വലുതായപ്പോള'എന്നാണ് അഹാന മറുപടിയായി എഴുതിയത്.
 
ഗോവന്‍ യാത്രയിലാണ് നടി അഹാന. അവിടുത്തെ ഓരോ വിശേഷങ്ങളും താരം പങ്കുവെക്കാറുമുണ്ട്. തന്റെ പഴയ കൂട്ടുകാരെക്കുറിച്ച് യാത്രയെക്കുറിച്ച് ഒക്കെ കുറിപ്പും നടി എഴുതിയിട്ടുണ്ട്. യാത്രയ്ക്കിടെ നടി പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് താഴെയാണ് ഇത്തരത്തില്‍ മോശം കമന്റ് വന്നത്.
 
അഹാന കൃഷ്ണകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത 'തോന്നല്‍' എന്ന മ്യൂസിക് ആല്‍ബം യൂട്യൂബില്‍ ഇപ്പോഴും ആളുകള്‍ കാണുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍