ആക്രമിക്കപ്പെട്ട നടിക്കൊപ്പം എന്ന ഡബ്ല്യുസിസിയുടെ നിലപാടിനൊപ്പമാണ് മഞ്ജു വാര്യർ ഉള്ളത്. ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ചോദ്യം ചെയ്യുന്നുണ്ട്. ഞങ്ങള്‍ എതിര്‍ക്കുന്നത് ഒരു പവര്‍ സ്ട്രക്ച്ചറിനെയാണ്. പലരെയും എതിര്‍ക്കേണ്ടി വരും. മഞ്ജുവിന് പക്ഷേ താരത്തെ തുറന്നെതിര്‍ക്കാന്‍ ആവില്ല. അപ്പോള്‍ അതിന്റെ ഭാഗമാകാന്‍ അവര്‍ക്ക് താല്‍പര്യം ഇല്ലായിരിക്കുമെന്നും റിമ പറയുന്നു.
ഈ കേസ് ജയിക്കണം എന്നുള്ളത് ഇവിടത്തെ ഓരോ മനുഷ്യനും ആവശ്യമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സ്ത്രീകളുടെ മാത്രം ആവശ്യമല്ല. ഇനി ഇങ്ങനെയൊരു ആക്രമണവും ഉണ്ടാകരുത് എന്നാണ് നമ്മൾ ആഗ്രഹിക്കുന്നത്. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോയ എല്ലാവർക്കും വേണ്ടിയാണ് നമ്മൾ സംസാരിക്കുന്നത്. അതുകൊണ്ടാണ് ഇതൊരു ഹാഷ്ടാഗ് ആകുന്നതും.