'പരാതി പറയാൻ നാണമില്ലേ?;- അടൂർഭാസിയെക്കുറിച്ച് കെ പി എ സി ലളിത പരാതി പറഞ്ഞപ്പോൾ ഉമ്മറിന്റെ മറുപടി ഇങ്ങനെയായിരുന്നു, അന്ന് അവർ ഒരു ഇരയായിരുന്നു, ഇന്ന് അവർ ഉമ്മറിന്റെ സ്ഥാനത്തും'
'അമ്മ'യിലെ താരയുദ്ധം തുടരുന്നതിനിടയ്‌ക്ക് തന്നെ സിദ്ദിഖും കെ പി എ സി ലളിതയും ചേർന്ന് നടത്തിയ പത്രസമ്മേളനം ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ കെ പി എ സി ലളിതയുടെ നിലപാട് അതിലൂടെ എല്ലാവർക്കും വ്യകതമാകുകയും ചെയ്‌തതാണ്. എന്നാൽ ഇപ്പോൾ ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കൽ.
സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിയെ കെ പി എ സി ലളിത അംഗീകരിക്കാത്ത സാഹചര്യത്തിലാണ് റിമയുടെ കടന്നാക്രമണം. 'പണ്ട് അടൂര്‍ ഭാസിക്കെതിരെ ലളിതാമ്മ പരാതി പറഞ്ഞപ്പോള്‍ ഉമ്മര്‍ ''പരാതി പരാതി പറയാന്‍ നാണമില്ലേ'' എന്ന് ചോദിച്ചത് ഞാന്‍ വായിക്കുകയുണ്ടായി. അന്ന് കെ പി എ സി ലളിത ഒരു ഇരയായിരുന്നു. ഇന്ന് അവര്‍ ഉമ്മറിന്റെ സ്ഥാനത്താണ്' റിമ തുറന്നടിച്ചു. മാതൃഭൂമി ആഴ്‌ച്ചപതിപ്പിന് നൽകിയ അഭിമുഖത്തിലാണ് റിമ കെപിഎസി ലളിതയെ വിമര്‍ശിക്കുന്നത്.
'സത്രീകളാണ് സംസാരിക്കുന്നത്, നീതിയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇത് സമ്മതിച്ചു കൊടുത്താല്‍ വീട്ടിലുള്ള സത്രീകള്‍ പറയുന്നത് മനസ്സിലാക്കേണ്ട ഉത്തരവാദിത്വം വരും, അവരുടെ തുല്യനീതി, സ്വാതന്ത്രം ഇവയെല്ലൊം സമ്മതിച്ചു കൊടുക്കേണ്ടി വരും. ഈ പേടി കൊണ്ട് കൂടിയാണ് സൂപ്പര്‍ താരങ്ങളുടെ ഫാന്‍സുകളും ആണ്‍കൂട്ടങ്ങളും ശക്തമായി ആക്രമിക്കുന്നത്.-റിമ പറയുന്നു.
'അമ്മ പുരുഷ മാഫിയയാണ്. തങ്ങള്‍ ഉന്നയിച്ച കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമില്ലെന്ന നിലപാടാണ് അമ്മയുടേത്. താന്‍ ഒരിക്കലും ഇനി അമ്മയുടെ ഭാഗമാകില്ല. ലൈംഗികാതിക്രമം നടത്തിയെന്ന് കരുതുന്ന ഒരാളെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാകാന്‍ തനിക്ക് താല്‍പര്യമില്ല. മമ്മൂട്ടിയും മോഹന്‍ലാലും കൃത്യവും ശക്തവുമായി നടപടികളെടുക്കാത്തതുകൊണ്ടാണ് കാര്യങ്ങള്‍ ഇത്ര വലിയ പ്രതിസന്ധിയിലേക്ക് പോയതെ'ന്നും നടി കുറ്റപ്പെടുത്തി.