ദുൽഖറിനേപ്പോലെ കൈ കഴുകാൻ ഞങ്ങൾക്ക് കഴിയില്ല; രൂക്ഷ വിമർശനവുമായി റിമ കല്ലിങ്കൽ

ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (18:18 IST)
ദുൽഖറിനെതിരെ ആരോപണവുമായി റിമ കല്ലിങ്കൽ രംഗത്ത്. വിവാദ വിഷയങ്ങളില്‍ ദുല്‍ഖര്‍ സല്‍മാനെ പോലെയുള്ളവരെ പോലെ 'ഇരു ഭാഗത്തും നില്‍ക്കാന്‍ ഇല്ലെന്നു' പറഞ്ഞു കൈ കഴുകാന്‍ തങ്ങള്‍ക്കാകില്ല. എല്ലാക്കാലവും ആക്രമിക്കപ്പെട്ട നടിക്കെതിരെ ഉറച്ചുനില്‍ക്കും- ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റിമ  പറഞ്ഞു.
 
ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേട്ടക്കാരായ മറ്റു പലർക്കും എതിരെ നില്‍ക്കേണ്ടി വരും. ആരെയും ദ്രോഹിക്കാന്‍ അല്ല ഡബ്ല്യൂസിസി എന്ന സംഘടന ഞങ്ങള്‍ തുടങ്ങിയത്. ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞപോലെ ഞാനാരുടെയും ഭാഗം എടുക്കില്ല, കാരണം ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേറൊരാള്‍ക്ക് എതിരെ നില്‍ക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.
 
ദുല്‍ഖറിനെപ്പോലെ അങ്ങനെ പറഞ്ഞ് കൈ കഴുകാന്‍ ഞങ്ങൾക്ക് പറ്റില്ല. കൂടെ നില്‍ക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ താന്‍ അമ്മ എക്‌സിക്യൂട്ടിവ് അംഗമല്ലെന്നും അതിനാല്‍ ദിലീപ് വിഷയത്തില്‍ മറുപടി പറയേണ്ടതില്ലെന്നും റിമ പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍