നായികാ പ്രാധാന്യമുള്ള സിനിമ വേണമെന്നുള്ള പിടിവാശിയില്ല: മനസ്സ് തുറന്ന് രജിഷ

ചൊവ്വ, 13 ഏപ്രില്‍ 2021 (17:35 IST)
നായികാപ്രാധാന്യമുള്ള സിനിമകൾ മാത്രം ചെയ്യുമെന്ന പിടിവാശി തനിക്കില്ലെന്ന് നടി രജിഷ വിജയൻ. പല കഥകളുമായി ഒരുപാട് പേർ വരുമ്പോൾ അതില്‍ ഏറ്റവും നല്ലതെന്ന് തോന്നുന്നവയാണ് താന്‍ തെരഞ്ഞെടുക്കുന്നതെന്നും മാതൃഭൂമി ഓണ്‍ലൈനുമായുള്ള അഭിമുഖത്തിനിടെ രജിഷ പറഞ്ഞു.
 
നല്ല തിരക്കഥകളുമായി പലരും വരാറുണ്ട്. പക്ഷേ പലതിലും ഞാന്‍ ചെയ്തതിന് സമാന കഥാപാത്രങ്ങളുണ്ടാകും. ഉദാഹരണത്തിന് ജൂണ്‍ ചെയ്തതിന് പിന്നാലെ അതിന് സമാനമായ ഒരുപാട് കഥകള്‍ വന്നു. ഇത്തരത്തിൽ നമ്മളെ തന്നെ ആവർത്തിക്കേണ്ട ആവശ്യമില്ലാത്തതിനാൽ അത്തരം സിനിമകളോട് നോ പറഞ്ഞു. രജിഷ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍