ബാലതാരമായെത്തി മലയാളസിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ നടിയാണ് എസ്തര് അനില്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ കൊച്ചു വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോളിതാ നടി ഷെയര്‍ ചെയ്ത ഫോട്ടോയും അതിനുതാഴെ എഴുതിയ ക്യാപ്ഷനുമാണ് ശ്രദ്ധ നേടുന്നത്. എന്നാണ് ഈ സെല്‍ഫികള്‍ ക്ലിക്ക് ചെയ്ത് തുടങ്ങിയത്. എനിക്കറിയില്ല എന്നാണ് എസ്തര് കുറിച്ചത്. എന്തായാലും ചിത്രവും ക്യാപ്ഷനും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.