Ravanaprabhu Box Office: റി റിലീസില്‍ രാവണപ്രഭു നേടിയത് എത്ര?

രേണുക വേണു

ചൊവ്വ, 21 ഒക്‌ടോബര്‍ 2025 (17:08 IST)
Ravanaprabhu Re release Box Office: റി റിലീസിലും ബോക്‌സ്ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടി രാവണപ്രഭു. റിലീസ് ചെയ്ത ആദ്യ ആറ് ദിവസം കൊണ്ട് മൂന്ന് കോടി നേടിയ ചിത്രം ഇതുവരെ നാല് കോടിക്കടുത്താണ് കളക്ട് ചെയ്തിരിക്കുന്നത്. 
 
ഒക്ടോബര്‍ 10 നാണ് രാവണപ്രഭു റിലീസ് ചെയ്തത്. റി റിലീസ് ദിനത്തില്‍ മാത്രം 70 ലക്ഷമാണ് രാവണപ്രഭു നേടിയത്. 2001 ലാണ് രഞ്ജിത്ത് സംവിധാനം ചെയ്ത രാവണപ്രഭു തിയറ്ററുകളിലെത്തുന്നത്. അന്നും ചിത്രം ബോക്‌സ്ഓഫീസില്‍ ഹിറ്റായിരുന്നു. 
 
ഫോര്‍ കെ പതിപ്പാണ് ഇപ്പോള്‍ റി റിലീസ് ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തിന്റെ റി റിലീസ് കളക്ഷന്‍ രാവണപ്രഭു മറികടന്നു. ഛോട്ടാ മുംബൈ, ദേവദൂതന്‍ എന്നീ സിനിമകളെയാണ് രാവണപ്രഭുവിനു മറികടക്കാനുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍